കണ്ണൂർ: ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ മാനനഷ്ടക്കേസ് നൽകി. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് തന്നെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഇ.പി.ജയരാജൻ കേസ് നൽകിയിരിക്കുന്നത്.
ബിജെപിയിലേക്ക് പോകാൻ ജയരാജൻ ദല്ലാൾ നന്ദകുമാർ മുഖേന ചർച്ച നടത്തിയെന്ന ശോഭാ സുരേന്ദ്രൻ്റെ ആരോപണത്തിനെതിരെയാണ് കേസ്. കണ്ണുർ ജൂഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് നൽകിയത്.
വ്യാജ ആരോപണങ്ങൾ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കിയെന്ന് ഇപി പരാതിയിൽ പറയുന്നു. ആരോപണങ്ങൾ പിൻവലിച്ച് ഉടൻ മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം സിവിൽ ക്രിമിനൽ നിയമ നടപടികൾക്ക് വിധേയരാകണമെന്നും രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ജയരാജൻ മുമ്പ് നോട്ടീസ് അയച്ചിരുന്നു.

































