യുഡിഎഫ് നേതാക്കളെ സൈബർ ലോകത്ത് വളഞ്ഞിട്ട് ആക്രമിക്കാൻ പോറ്റിവളർത്തിയ പോരാളി ഷാജിമാരെ ഇപ്പോൾ തള്ളിപ്പറയുന്നത് തെരഞ്ഞെടുപ്പ് പരാജയം അവരുടെ തലയിൽ കെട്ടിവച്ച് മുഖ്യമന്ത്രിക്കും സിപിഎം നേതാക്കൾക്കും രക്ഷപ്പെടാനാണെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാ കരൻ എംപി.
തെരഞ്ഞെടുപ്പ് കാലത്ത് ഇവരുടെ പോസ്റ്റുകൾ സിപിഎം വ്യാപകമായി പ്രചരിപ്പിച്ചിരുന്നു . എകെജി സെൻ്ററിൽ പ്രവർത്തിക്കുന്ന സിപിഎം സൈബർ വിഭാ ഗം ഏറ്റവുമധികം പകർത്തിയത് പോരാളി ഷാജിയുടെ പോസ്റ്റുകളാണ്. അതാണ് പരാജയ കാരണമായി സിപിഎം ഇപ്പോൾ വിലയിരുത്തുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
മടിയിലും ഒക്കെത്തുംവച്ച് പാലൂട്ടി വളർത്തിയശേഷമാണ് ഇപ്പോൾ ഇറങ്ങിവാടാ എന്ന് ആക്രോശിക്കുന്നത്. സിപിഎമ്മിൻ്റെ കൊലപാതക- ക്വട്ടേഷൻ സംഘം പോലെയാണ് സൈബർ ലോകത്ത് പോരാളി ഷാജിയും കൂട്ടരും.
ടി.പി. ചന്ദ്രശേഖറിനെ അരിഞ്ഞുവീഴ്ത്തിയതുപോലെ എത്രയോ യുഡിഎഫ് നേതാക്കളെയാണ് ഇവർ ആക്രമിച്ചിട്ടുള്ളത്. ഇതിനെതിരേ കെപിസിസി ഔദ്യോഗികമായി തന്നെ നിരവധി തവണ പരാതി നല്‌കിയിട്ടും ചെറുവിരൽ അനക്കിയിട്ടില്ല. പിണറായി വിജയനും സിപിഎം നേതാക്കളും അവരെ സംരക്ഷിക്കുകയും അവരുടെ പോസ്റ്റുകൾ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ് വെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
































