കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പു കേസിൽ ഹൈറിച്ച് കമ്പനി ഉടമകളായ കെ.ഡി. പ്രതാപൻ, ഭാര്യ ശ്രീന പ്രതാപൻ എന്നിവരെ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്‌തു. ഇന്നലെ രാവിലെ ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി വരെ തുടർന്നു
കഴിഞ്ഞ ദിവസം ഹൈറിച്ചിൻ്റെ കേരളം, മഹാരാഷ്ട്ര, ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിലെ ഓഫീസുകളിലും മാർക്കറ്റിംഗ് പങ്കാളികളുടെ വീടുകളിലും ഇഡി വ്യാപകമായ റെയ്‌ഡ് നടത്തിയിരുന്നു.
കേരളത്തിൽ മാത്രം 15 സ്ഥലങ്ങളിളാണ് റെയ്‌ഡ് നടന്നത്. നിരവധി രേഖക ളും പണവും പിടിച്ചെടുത്തിരുന്നു. സ്വത്തുക്കൾ മരവിപ്പിക്കാനും നടപടി ആരംഭിച്ചു. ഇതിന് പിന്നാലെയാണ് ഉടമകളെ വീണ്ടും ചോദ്യം ചെയ്തത്.
ഓൺലൈൻ മൾട്ടിലെവൽ മാർക്കറ്റിംഗിൻ്റെ മറവിൽ ഹൈറിച്ച് കമ്പനി 1,15/ കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തൽ.
































