പന്തീരാങ്കാവ് ഗാർഹിക പീഡന കേസിലെ പരാതിക്കാരിയായ പെൺകുട്ടിയെ പോലീസ് കൊച്ചിയിലെത്തിച്ചു. രാത്രി എട്ടരയോടെയാണ് പെൺകുട്ടി നെടുമ്പാശേരിയിൽ വിമാനമിറങ്ങിയത്.
ഇതിനുശേഷം പെൺകുട്ടിയെ വടക്കേക്കര പോലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയെ കാണാനില്ലെന്നു കാട്ടി പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ പശ്ചാത്തലത്തിലാണ് പെൺകുട്ടിയെ കസ്റ്റഡിയിലെടുത്തത്.
പെൺകുട്ടിയെ അടുത്ത ദിവസം പോലീസ് കോടതിയിൽ ഹാജരാക്കും. ബന്ധുക്കളുടെ സമ്മർദത്തെ തുടർന്നാണ് ഭർത്താവിനെതിരെ ഗാർഹിക പീഡന പരാതി നൽകിയതെന്ന് പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു.
































