താൻ കോൺഗ്രസ് അധ്യക്ഷന് പരാതി നൽകിയെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ശശി തരൂർ. ഒരു പരാതിയും ഇതുവരെ ഉന്നയിച്ചിട്ടില്ലെന്നും ശശി തരൂർ അറിയിച്ചു.
തിരുവനന്തപുരത്തെ പ്രാദേശിക കോൺഗ്രസ് നേതാക്കൾ തന്നെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് തരൂർ ഹൈക്കമാൻഡിന് പരാതി നൽകിയെന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു.
ബൂത്ത് ലെവൽ ഡാറ്റ പഠിച്ച് നേട്ടവും നഷ്ടവും സംബന്ധിച്ചും തിരുത്തൽ നടപടികളെക്കുറിച്ചും റിപ്പോർട്ട് നൽകുവാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിൻ്റെ ഉള്ളടക്കത്തെ ആശ്രയിച്ച് ഒരു അന്വേഷണത്തിന്റെ ആവശ്യകത തീർച്ചയായും പരിഗണിക്കപ്പെടുമെന്ന് തരൂർ വ്യക്തമാക്കി.
































