തൃശൂരിലെ കെ.മുരളീധരൻ്റെ തോൽവിക്ക് ചിലരുടെ വാശിയും കാരണമായെന്ന് കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ. കുറച്ചുകാല മായി അവിടെ തുടരുന്ന അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനെ മാറ്റാൻ പോലും ആലോചന നടന്നിരുന്നു. എന്നാൽ ചിലരുടെ വാശി മൂലം അത് നടന്നില്ലെന്ന് സുധാകരൻ പ്രതികരിച്ചു.
മുരളീധരന്റെ തോൽവി കെപിസിസി ഉന്നതാധികാര സമിതി പരിശോധിക്കും. കോൺഗ്രസിന്റെ വോട്ട് കുറഞ്ഞോ എന്നാണ് ആദ്യം പരിശോധിക്കുകയെന്നും സുധാകരൻ പറഞ്ഞു.
കണ്ണൂരിലെ വിജയം വലിയ ആത്മവിശ്വാസം നൽകുന്നതാണെന്നും സുധാകരൻ പ്രതികരിച്ചു. സിപിഎമ്മിൻ്റെ നിരവധി വോട്ടുകൾ തനിക്ക് ലഭിച്ചു. എംപി സ്ഥാനവും കെപിസിസി പ്രസിഡൻ്റ സ്ഥാനവും ഒരുമിച്ച് കൊണ്ടുപോകുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു































