തിരുവനന്തപുരം വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധി വാസത്തിനായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്‌തു.
യുഡിഎഫ് എംഎൽഎമാർ ഒരു മാസർത്ത ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതം ശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിന്റെ ഭാഗമായാണ് പ്രതിപക്ഷ നേതാവ് സംഭാവന നൽകിയത്. നേരത്തെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.
മുൻ മുഖ്യമന്ത്രി എ.കെ ആൻ്റണി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അരലക്ഷം രൂപ സംഭാവന നല്‌കിയിരുന്നു. പുനരധിവാസ പ്രവർത്തനങ്ങൾക്ക് എല്ലാ ഭിന്നതകളും മറന്ന് ഒരുമിച്ചു നിൽക്കണമെന്നും എല്ലാവരും രാഷ്ട്രീയം മറന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.































