പ്രതിപക്ഷ കക്ഷികളുടെ ഐക്യ മുന്നണിയായ ഇന്ത്യ മുന്നണിക്ക് (ഇന്ത്യൻ നാഷണൽ ഡവലപ്മെന്റ് ഇൻക്ലൂസീവ് അലയൻസ്) വേണ്ടത്ര ഐക്യതയും ഒത്തു ചേരലും ഇല്ലെന്നാണ് വിദൂഷകന് പറയാനുള്ളത്. രാജ്യത്തെ 26 പ്രതിപക്ഷ കക്ഷികൾ ചേർന്നുണ്ടാക്കിയ കൂട്ടായ്മയാണ് ഇന്ത്യ മുന്നണി. മുന്നണിയിലെ കക്ഷിയായ നിതീഷ് കുമാർ മറുകണ്ടം ചാടി ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയിലേക്ക് പോയി. 8-ാം തവണയും നിതീഷ് കുമാർ ബീഹാറിൽ മുഖ്യമന്ത്രിയായി. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെ വിമർശിച്ചു കൊണ്ട് സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ ഇപ്പോൾ മുന്നോട്ട് വന്നിരിക്കുകയാണ്.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നും മത്സരിച്ച വിവരം രാജയ്ക്ക് അറിയില്ലായിരിക്കും അദ്ദേഹം പറയുന്നത് രാഹുൽ ഗാന്ധിയും കോൺഗ്രസും പ്രഥമ ലക്ഷ്യം വെക്കുന്നത് ബിജെപിയാണോ അതോ ഇടതുപക്ഷത്തേയാണോ എന്നാണ്.കൂടാതെ രാജ പറയുന്നത് ഇന്ത്യ മുന്നണി നേതാവായ രാഹുൽ ഗാന്ധി മത്സരിക്കേണ്ടത് ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടൽ നടക്കേണ്ട മണ്ഡലങ്ങളിലാണ് മറിച്ച് ഇടതുപക്ഷം മത്സരിക്കുന്ന സ്ഥലങ്ങളിൽ അല്ല.
കേരളത്തിൽ സിപിഐഎം നേതൃത്വം നൽകുന്ന ഇടതുമുന്നണി സിപിഐക്ക് അനുവദിച്ച ഒരു സീറ്റ് വയനാട് ആണ് അപ്പോൾ ഇന്ത്യൻ മുന്നണിക്ക് അകത്ത് രാജ്യത്തിൻറെ ഓരോ സംസ്ഥാനങ്ങളിൽ മത്സരിക്കുന്ന സീറ്റുകളുടെ കാര്യത്തിൽ പ്രത്യേക ചർച്ചയോ തീരുമാനങ്ങളോ ഒന്നും തന്നെ നടക്കുന്നില്ല എന്നാണ് വിദൂഷകൻ കരുതുന്നത്.രാജയുടെ വാക്കുകൾ കേൾക്കുമ്പോൾ രാഹുൽഗാന്ധി വയനാട് മണ്ഡലം വിട്ട് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഏതെങ്കിലും മണ്ഡലത്തിൽ നിന്നുകൊണ്ട് ബിജെപിയെ എതിർക്കുക എന്നുള്ളതാണ്.
സീറ്റ് വിഭജനത്തിൽ ഇന്ത്യൻ മുന്നണിയിൽ പ്രശ്നങ്ങളുണ്ട്.ഓരോ പാർട്ടിക്കും അവരുടേതായ താൽപര്യങ്ങൾ ഉണ്ടാകും അത് സംസാരിക്കുകയും പരിഹരിക്കപ്പെടുകയും വേണമെന്ന് രാജ പറയുന്നു.അപ്പോൾ ഒരു കാര്യം ഉറപ്പാണ് സീറ്റ് വിഭജന കാര്യങ്ങളിൽ ഇന്ത്യ മുന്നണിയിൽ ഒരു ചർച്ചകളും നടന്നിട്ടില്ല.പൊതുവായ ഒരു ധാരണയില്ലാതെയാണ് ഇന്ത്യൻ മുന്നണി രാജ്യത്ത് ബിജെപിയെ പ്രതിരോധിക്കാൻ ഇറങ്ങിയിരിക്കുന്നത്. മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞത് കേരളത്തിൽ കോൺഗ്രസുകാരെ ജയിപ്പിച്ചാൽ അവർ ബിജെപിയിലേക്ക് പോകുമെന്നാണ്.ഈ പ്രസ്താവന പരിശോധിക്കുമ്പോഴും ഇന്ത്യ മുന്നണിക്ക് അകത്ത് നടക്കുന്ന ഐക്യം ഇല്ലായ്മ കൂടുതൽ വെളിവാക്കപ്പെടുന്നു.
സീറ്റ് വിഭജനത്തിൽ ഇന്ത്യൻ മുന്നണിയിൽ പ്രശ്നങ്ങളുണ്ട്.ഓരോ പാർട്ടിക്കും അവരുടേതായ താൽപര്യങ്ങൾ ഉണ്ടാകും അത് സംസാരിക്കുകയും പരിഹരിക്കപ്പെടുകയും വേണമെന്ന് രാജ പറയുന്നു.അപ്പോൾ ഒരു കാര്യം ഉറപ്പാണ് സീറ്റ് വിഭജന കാര്യങ്ങളിൽ ഇന്ത്യ മുന്നണിയിൽ ഒരു ചർച്ചകളും നടന്നിട്ടില്ല.പൊതുവായ ഒരു ധാരണയില്ലാതെയാണ് ഇന്ത്യൻ മുന്നണി രാജ്യത്ത് ബിജെപിയെ പ്രതിരോധിക്കാൻ ഇറങ്ങിയിരിക്കുന്നത്. മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞത് കേരളത്തിൽ കോൺഗ്രസുകാരെ ജയിപ്പിച്ചാൽ അവർ ബിജെപിയിലേക്ക് പോകുമെന്നാണ്.ഈ പ്രസ്താവന പരിശോധിക്കുമ്പോഴും ഇന്ത്യ മുന്നണിക്ക് അകത്ത് നടക്കുന്ന ഐക്യം ഇല്ലായ്മ കൂടുതൽ വെളിവാക്കപ്പെടുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കി തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആകെയുള്ള 42 സീറ്റിലും സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. ഇപ്പോഴിതാ തൃണമൂൽ കോൺഗ്രസിന് മറുപടിയുമായി കോൺഗ്രസ് എത്തിയിരിക്കുകയാണ്
വയനാട്ടിൽ മത്സരിക്കുന്നത് ആനി രാജയാണ് അവസാന നിമിഷം വരെ രാഹുൽഗാന്ധി മത്സരിക്കുകയില്ലന്നായിരുന്നു പ്രചരണം എന്നാൽ രാഹുൽ ഗാന്ധി വീണ്ടും വയനാട്ടിൽ തന്നെ മത്സരിക്കുവാൻ കോൺഗ്രസിന്റെ ദേശീയ നേതൃത്വം തീരുമാനിച്ചു.ഇന്ത്യ മുന്നണിയിൽപ്പെട്ട രണ്ടു സ്ഥാനാർഥികളാണ് പരസ്പരം വയനാട്ടിൽ ഏറ്റുമുട്ടുന്നത്.അവർ പ്രതിരോധിക്കാൻ ഉദ്ദേശിക്കുന്നത് ബിജെപിയെയാണ് എന്നാൽ മത്സരിക്കുന്നത് പരസ്പരം ഐക്യമില്ലാതെയാണ് ഡി രാജയുടെ വാക്കുകൾ ഇത് വ്യക്തമാക്കുന്നു. ഇതെല്ലാം വെച്ച് നോക്കുമ്പോൾ വിദൂഷകന് ഒരു കാര്യം മനസ്സിലായി അച്ചിക്ക് ഇഞ്ചി പക്ഷം ,നായർക്ക് കൊഞ്ച് പക്ഷം
































