ഷാഫി പറമ്പിൽ എംപി ശൈലി മാറ്റണമെന്ന് കോൺഗ്രസ് നേതൃത്വം. ഷാഫിയുടെ പ്രവർത്തന ശൈലി സംബന്ധിച്ച നേതാക്കളുടെ വ്യാപക പരാതിയെ തുടർന്ന് പാലക്കാട്ടെ പ്രചാരണം ജില്ലാ നേതൃത്വവുമായി കൂടിയാലോചിച്ച് മാത്രം മ തിയെന്നും സ്വന്തം നിലയിൽ പ്രചാരണം വേണ്ടെന്നും നേതൃത്വം ഷാഫിക്ക് നിർദേശം നൽകി.
എന്നാൽ, തന്നെ ആരും താക്കീത് ചെയ്തിട്ടില്ലെന്ന് ഷാഫി പ്രതികരിച്ചു ആരോപന്നങ്ങളിൽ തളരില്ലെന്നും കൂടുതൽ ഊർജത്തോടെ മുന്നോട്ട് പോകുമെന്നും പറഞ്ഞു.
പാലക്കാട്ട് കോൺഗ്രസിനുള്ളിൽ ഷാഫി പറമ്പിനെതിരെ കടുത്ത അതൃപ്തി പുകയുകയാണ്. ഷാഫി പറമ്പിൽ പ്രവർത്തന രീതിയിൽ മാറ്റം വരുത്തണമെന്ന ആവശ്യവുമായി കോൺഗ്രസിൻ്റെ മുതിർന്ന നേതാവ് വി.എസ്. വിജയരാഘവൻ കഴിഞ്ഞദിവസം രംഗത്ത് വന്നു.
അതിനിടെ, ഷാഫി പറമ്പിൽ എംപിയെ വിമർശിച്ചും പി സരിനെ അനുകൂലിച്ചും ഫേയ്‌സ്ബുക്കിൽ പോസ്റ്റിട്ട യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ചെന്ന പരാതിയും .ഉയരുന്നു. ഇതിനെല്ലാം പിന്നാലെയാണ് പാലക്കാട് വിമത ശബ്ദം ഉയർത്തിയ മുഴുവൻ നേതാക്കളുമായും കെപിസിസി ചർച്ച നടത്തിയത്.

































