ലക്നോ: ഉത്തർപ്രദേശിലെ സിക്കന്ദ്രാബാദിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അഞ്ച് പേർ മരിച്ചു. ആഷാപുരി കോളിനിയിലുള്ള വീട്ടിലാണ് ഗ്യാസ് സിലിണ്ടർ പൊട്ടി ത്തെറിച്ചത്.
തിങ്കളാഴ്ച രാത്രി 8.30 യോടെയാണ് അപകടമുണ്ടായത്. മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.സ്ഥലത്ത് തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല.































