രാഹുല്‍ഗാന്ധി സിറ്റിംഗ് സീറ്റായ വയനാട് മത്സരത്തിനില്ലെന്നു സൂചന. പരമ്പരാഗതമായി കുടുംബ കൈവശം വച്ച ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്ന് രാഹുല്‍ ഗാന്ധി മത്സരിക്കുമെന്നാണു കരുതുന്നത്. വയനാട് മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം രാഹുല്‍ഗാന്ധിയെ ചുമതലപ്പെടുത്തിയിരുന്നു.
ഇന്ത്യാ സഖ്യത്തിന്റെ ദേശീയ നേതാവായ ആനി രാജ വയനാട് മത്സരിക്കാനെത്തിയതാണ് രാഹുലിനെ പുനരാലോചനക്കു വിധേയമാക്കിയത്. ഇതിനർഥം ഇന്ത്യൻ സഖ്യത്തിൽ തന്നെ പരസ്പര ഐക്യം ഇല്ല എന്നുള്ളതാണ്. ഇന്ത്യൻ സഖ്യത്തിലെ ഏറ്റവും വലിയ കക്ഷിയാണ് കോൺഗ്രസ്. കഴിഞ്ഞ തവണ രാഹുൽ ഗാന്ധി മത്സരിച്ചു ജയിച്ച സീറ്റാകുന്ന വയനാട്ടിൽ തന്നെ ആനി രാജയെ മത്സരിപ്പിക്കുവാനുള്ള സി പി ഐയുടെ നീക്കം ഇന്ത്യൻ സഖ്യത്തിൽ കക്ഷികളായിരിക്കുന്ന മുന്നണികളുടെ സീറ്റ് കാര്യത്തിൽ പോലും പരസ്പര ധാരണയില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.എല്ലാ നീക്കങ്ങളേയും ദുര്‍ബലപ്പെടുത്തുന്നതായിരിക്കും ആനിരാജയുമായുള്ള ഏറ്റമുട്ടലെന്നു വിദഗ്ധോപദേശമാണ് രാഹുൽ വയനാട് മണ്ഡലം
വിടുവാനുള്ള കാരണമെന്ന് കരുതപ്പെടുന്നു. സുരക്ഷിത മണ്ഡലമെന്ന നിലയില്‍ വയനാട്ടില്‍ മത്സരിക്കാനായിരുന്നു രാഹുലിനു താല്പര്യം. ബി ജെ പിയുമായി ഏറ്റമുട്ടാതെ ദക്ഷിണേന്ത്യയില്‍ നിന്നു മത്സരിക്കുന്നത് രാഷ്ട്രീയമായി വലിയ തിരിച്ചടിയാവുമെന്നു രാഹുലിന് അറിയാമായിരുന്നു.
വയനാട് ലോക്സഭാ സീറ്റില്‍ രാഹുല്‍ ഗാന്ധി തന്നെ മത്സരിക്കണമെന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്. രാഹുലിന്റെ സാന്നിധ്യം ഉണ്ടെങ്കില്‍ മാത്രമേ കേരളത്തില്‍ കഴിഞ്ഞ തവണത്തെ വിജയം ആവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂ എന്നും കോണ്‍ഗ്രസ് കരുതുന്നു. കഴിഞ്ഞ തവണ കേരള നേതാക്കളുടെ ക്ഷണം സ്വീകരിച്ചതു വഴി ഉത്തരേന്ത്യയില്‍ വന്‍ തിരിച്ചടി നേരിട്ടു എന്നാണു രാഹുല്‍ ഇപ്പോള്‍ തിരിച്ചറിയുന്നത്.എന്നാൽ രാമക്ഷേത്ര വിഷയത്തിൽ ബിജെപിയെടുത്ത നിലപാടുകൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അവർക്ക് ഗുണം ചെയ്യുമെന്നാണ് ബിജെപി കരുതുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ബിജെപിക്കൊപ്പമായിരുന്നു അതേ സ്ഥിതി തന്നെയായിരിക്കും പാർലമെന്റ് തെരഞ്ഞെടുപ്പിലുണ്ടാകുക എന്നാണ് ബിജെപിയുടെ വിശ്വാസം. സുരക്ഷിത മണ്ഡലം വയനാട് തന്നെയാണ് എന്നാൽ രാഹുൽ ഗാന്ധിയെ പുകച്ച് പുറത്ത് ചാടിക്കണമെന്ന ഉദ്ദേശത്തോട് കൂടിയാണ് ആനി രാജയെ വയനാട്ടിൽ മത്സരിപ്പിക്കുന്നതെന്ന് ആക്ഷേപവുമുണ്ട്.
റായ്ബറേലി അല്ലെങ്കില്‍ കര്‍ണാടകയിലെയും തെലങ്കാനയിലെയും ചില സീറ്റുകള്‍ പരിഗണനയിലുണ്ടെന്നും സൂചനകളുണ്ട്.രാഹുല്‍ മത്സരിച്ചില്ലെങ്കില്‍ പകരം ആരായിരിക്കും എന്ന ചര്‍ച്ചകളും കോണ്‍ഗ്രസിനകത്ത് തുടങ്ങിയിട്ടുണ്ട്.രാഹുൽ വയനാട്ടിൽ മത്സരിച്ചില്ലെങ്കിൽ പകരം ആർക്ക് നൽകണമെന്നുള്ള കാര്യം അത്ര എളുപ്പം കോൺഗ്രസിന് തീരുമാനിക്കാൻ കഴിയില്ല. അന്തരിച്ച എം.എ ഷാനവാസ് വയനാട്ടിൽ കോൺഗ്രസിന്റെ പാർലമെന്റ് അംഗമായിരുന്നു .2019 -ലെ തെരഞ്ഞെടുപ്പിൽ ടി.സിദ്ദീഖിന് വയനാട് സീറ്റ് നൽകിയെങ്കിലും രാഹുൽ ഗാന്ധി മത്സരിക്കാൻ വന്നതോടുകൂടി സിദ്ദീഖ് പിന്മാറുകയായിരുന്നു. മുസ്ലിം ലീഗിന് കൂടി ആധിപത്യമുള്ള വയനാട്ടിൽ ലീഗിന്റെ അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്തായിരിക്കും സീറ്റ് നിർണയം നടക്കുക.
































