എടത്വ: സിഎസ്ഐ സഭയുടെ മോഡറേറ്റർ പദവിയിൽ നിന്നും വിരമിച്ച് സപ്തതിയുടെ നിറവിൽ തലവടിയിൽ വിശ്രമജീവിതം നയിക്കുന്ന കാഞ്ഞിരപള്ളിൽ ബിഷപ്പ് തോമസ് കെ.ഉമ്മനെ തലവടി വൈ.എം.സി.എ ആദരിച്ചു.
തലവടി വൈ. എം.സി എ പ്രസിഡന്റ് ജോജി ജെ വൈലപ്പളളി, സെക്രട്ടറി വിനോദ് തോമസ്, കൺവീനർ മാത്യൂ ചാക്കോ,ഡോ ജോൺസൺ വി ഇടിക്കുള എന്നിവർ ബിഷപ്പിന്റെ വസതിയിലെത്തിയാണ് ആദരിച്ചത്.
ബിഷപ്പ്, ഡപ്യൂട്ടി മോഡറേറ്റർ, മോഡറേറ്റർ എന്നി പദവികൾ വഹിച്ച ബിഷപ്പ് തോമസ് കെ.ഉമ്മൻ സാമൂഹ്യ തിന്മകൾക്കെതിരെയുള്ള പോരാട്ടങ്ങളും, പരിസ്ഥിതി സംരംക്ഷണത്തിനും മദ്യവർജ്ജന പ്രവർത്തനങ്ങൾക്കും മതനിരപേക്ഷതയ്ക്കും ശബ്ദമുയർത്തി സഭാചരിത്രത്തിൽ പൊതു സമൂഹത്തിൻ്റെ ശ്രദ്ധ നേടിയ വ്യക്തിയാണ്.
കേരളത്തിലെ ക്രൈസ്തവ സഭകളുടെ ഐക്യകൂട്ടായ്മയായ നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റ് കമ്മിറ്റിയുടെ മുൻ സെക്രട്ടറിയായിരുന്നു ബിഷപ്പ് തോമസ് കെ. ഉമ്മൻ.
































