കോഴിക്കോട്: കെഎസ്ഇബിയുടെ ഉപകരാർ ജോലിക്കിടെ തൊഴിലാളി ഷോക്കേറ്റു മരിച്ചു. പന്തീരങ്കാവിനു സമീപം ഒളവണ്ണ വേട്ടുവേടൻ കുന്നിലാണ് സംഭവം. മലപ്പുറം ആക്കോട് മൂലോട്ടിൽ പണിക്കരക്കണ്ടി മുഹമ്മദ് മുസ്തഫ(40) ആണ് മരിച്ചത്.
വൈദ്യുതി ലൈൻ മാറ്റുന്നതിനിടെ പെട്ടെന്ന് ബോധരഹിതനായി ലൈനിന് മുകളിൽ തങ്ങി നിൽക്കുകയായിരുന്നു ഇയാൾ. തുടർന്ന് ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വൈദ്യുതി ലൈൻ ഓഫാക്കാതെയാണ് തൊഴിലാളികൾ ജോലി ചെയ്തതെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

































