മലമ്പുഴ ഡാമിൽ മീൻ പിടിക്കാൻ ഇറങ്ങിയ മത്സ്യത്തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കല്ലേപ്പുള്ളി സ്വദേശി വീരാൻകുട്ടി (65) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് സംശയിക്കുന്നത്. കവ ചേമ്പനാഗത്തുനിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെടുത്തത്. വെള്ളിയാഴ്‌ച വൈകിട്ടോടെ ഡാമിലേക്ക് പോയ വീരാൻകുട്ടിയെ കാണാതായിരുന്നു.
പിന്നാലെ നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് തെരച്ചിൽ നടത്തിയിരുന്നു. തുടർന്ന് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.































