റാന്നി ബിആർസിയിലെ സ്പെഷ്യൽ എജ്യുക്കേറ്റർമാർ തിരക്കിലാണ്. കാഴ്ചവൈകല്യം ഉൾപ്പെടെയുള്ള വിവിധ കാറ്റഗറിയിലെ കുട്ടികൾക്കായി വിവിധതരം പഠനോപകരണങ്ങൾ സ്വന്തം കൈകൾ കൊണ്ട് നിർമ്മിക്കുകയാണവർ. പാഠപുസ്തകത്തിലെ ആശയങ്ങൾ അനായാസം മനസ്സിലാക്കാൻ ഉപകരിക്കുന്ന പഠനോപകരണങ്ങളാണ് നിർമ്മിക്കുന്നത്. പഴവങ്ങാടി ഗവൺമെൻറ് യു.പി. സ്കൂൾ അധ്യാപികയും പഠനോപകരണ നിർമാണ വിദഗ്ധയുമായ എഫ്. അജിനി ശില്പശാലക്ക് നേതൃത്വം നൽകി. സ്പെഷ്യൽ എജുക്കേറ്റർമാരായ രാജശ്രീ ആർ, ഹിമ മോൾ സേവിയർ , സോണിയ മോൾ ജോസഫ്, ലിജി ആർ.എൽ, സീമ എസ് .പിള്ള , ലീബ ബാബു , സ്പെഷ്യലിസ്റ്റ് അധ്യാപകരായ ഷിനി കെ.പി ,മിനിമോൾ കെ. മാത്യു എന്നിവർ ശില്പശാലയിൽ പങ്കെടുത്തു .ശാസ്ത്രം,സാമൂഹ്യ ശാസ്ത്രം ,ഗണിതം ഭാഷകൾ എന്നീ മേഖലയിലെ ഹയർ സെക്കൻഡറി തലം വരെയുള്ള കുട്ടികൾക്കായാണ് പഠനോപകരണങ്ങൾ നിർമ്മിക്കുന്നത്.

































