നെൽവയൽ തണ്ണീർത്തട നിയമ പ്രകാരമുള്ള നടപടികൾ വേഗത്തിലാക്കുന്നതിനു പ്രവർത്തനമാർഗരേഖ തയാറാക്കിയിട്ടുണ്ടെന്നു മന്ത്രി കെ രാജൻ കഴിഞ്ഞദിവസം നിയമസഭയെ അറിയിച്ചു. ബിൽ നിയമമാകുന്നതോടെ നടപടിക്രങ്ങളിലെ ബുദ്ധിമുടകൾ മാറുമെന്നു മന്ത്രി വ്യക്തമാക്കി. ഇ.കെ വിജയന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം പ്രകാരം ആർഡിഒ മാർ തരം മാറ്റം ഉത്തരവ് നൽകിക്കഴിഞ്ഞാൽ പുതിയ സബ് ഡിവിഷൻ സൃഷ്ടിക്കുന്നതിനു ഭൂനികുതി കണക്കാക്കുന്നതിനും തഹസിൽദാർമാർ ആവശ്യമായ പരിശോധനകൾ നടത്തണം. അതിനു വേണ്ട നടപടിക്രമം പുറപ്പെടുവിക്കുകയും അത് വില്ലേജ് ഓഫീസർക്ക് അയച്ചു കൊടുത്ത് റവന്യൂ രേഖകളിൽ മാറ്റം വരുത്തുകയും വേണം. ഇതിനുണ്ടാകുന്ന കാലതാമസം ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് പ്രവർത്തനമാനദണ്ഡം തയാറാക്കിയത്.ഇത് പ്രകാരം സബ് ഡിവിഷൻ ആവശ്യമില്ലാത്ത കേസുകളിൽ ആർടിഒയുടെ ഉത്തരവ് ലഭിച്ച് 48 മണിക്കൂറിനുള്ളിൽ തഹസിൽദാർ ആവശ്യമായ മാറ്റം വരുത്തുന്നതിനായി ഭൂരേഖ വില്ലേജ് ഓഫീസർമാർക്ക് അയച്ചു നൽകണം. വില്ലേജ് ഓഫീസർമാർക്ക് തുടർ നടപടികൾ സ്വീകരിക്കാൻ റെ ലീസ് പോർട്ടലിൽ ആവശ്യമായ മാറ്റങ്ങളും തത്സമയം വരുത്തണം വില്ലേജ് ഓഫീസർ ഉടൻ തന്നെ തുടർനടപടികൾ സ്വീകരിച്ച് 5 പ്രവർത്തി ദിവസങ്ങൾക്കുള്ളിൽ കക്ഷിക്ക് കരം അടച്ച് നൽകണം.

































