കാര്‍ഷിക ഗ്രാമീണ വികസന ബാങ്കുകള്‍ 2008 മുതലുള്ള നികുതി അടയ്ക്കണമെന്ന ആദായനികുതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ഈ ബാങ്കുകള്‍ക്ക് നികുതിയിളവിന് അഹര്‍തയുണ്ടെന്നും വിധിയില്‍ പറയുന്നു.
2006ലെ ഫിനാന്‍സ് ആക്റ്റ് പ്രകാരം സഹകരണ ബാങ്കുകള്‍ക്കു നികുതിയിളവിന് അര്‍ഹതയുണ്ടായിരുന്നില്ല. ഗ്രാമീണ ബാങ്കുകളെ സഹകരണ ബാങ്കുകളായി കണക്കാക്കാനാകില്ലെന്നും അതിനാല്‍ നികുതിയിളവിന് അര്‍ഹതയുണ്ടെന്നും സുപ്രീംകോടതിയുടെ ഉത്തരവില്‍ പറയുന്നു.






























