കന്നിമാസ പൂജ പ്രമാണിച്ച് അയ്യപ്പസ്വാമിയുടെ തിരുസന്നിധിയിലേക്ക് എത്തുന്നതിലേയ്ക്കായി തീർത്ഥാടകർക്ക് കെഎസ്ആർടിസി യാത്രാ സൗകര്യമൊരുക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി. തീർത്ഥാടകരുടെ സൗകര്യാർത്ഥം പമ്പയിലേക്ക് ഒരാഴ്ച മുൻപ് സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം, പത്തനംത്തിട്ട, കൊട്ടാരക്കര, പുനലൂർ, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നും പമ്പയിലേയ്ക്ക് തീർത്ഥാടകരുടെ തിരക്കനുസരിച്ച് സർവീസുകൾ ക്രമീകരിച്ചു. നിലയ്ക്കൽ – പമ്പ ചെയിൻ സർവ്വീസുകൾ ഇടതടവില്ലാതെ ക്രമീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് യാത്രക്കാരുടെ തിരക്കനുസരിച്ച് സ്പെഷ്യൽ ബസുകളും, മുൻകൂട്ടി ബുക്കിങ്ങ് സൗകര്യവും ഏർപ്പെടുത്തി.കൂടുതൽ തിരക്കനുഭവപ്പെടുന്ന സാഹചര്യത്തിൽ തൊട്ടടുത്ത യൂണിറ്റുകളിൽ നിന്നും സർവ്വീസുകൾ ക്രമീകരിക്കുവാനുമുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് കെഎസ്ആർടിസി പമ്പ 0473-5203445, തിരുവനന്തപുരം 0471-2323979, കൊട്ടാരക്കര 0474-2452812, പത്തനംത്തിട്ട 0468-2222366 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. കെഎസ്ആർടിസി, കൺട്രോൾറൂം (24×7) മൊബൈൽ – 9447071021 ലാൻഡ്‌ലൈൻ – 0471-2463799 18005994011 എന്ന ടോൾ ഫ്രീ നമ്പരിലേക്കും സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7) വാട്സാപ്പ് – 9497722205 ബന്ധപ്പെടാവുന്നതാണ്.
കന്നിമാസപൂജ പ്രമാണിച്ച് 17ന് വൈകുന്നേരം അഞ്ചുമണിക്ക് ശബരിമല നടതുറക്കും .തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ജയരാമൻ നമ്പൂതിരി നട തുറക്കും. തുടർന്ന് മാളികപ്പുറം ക്ഷേത്ര നട തുറക്കാൻ മേൽശാന്തി ഹരിഹരൻ നമ്പൂതിരി താക്കോൽ കൈമാറും അതിനുശേഷം പതിനെട്ടാം പടി ഇറങ്ങി ആഴി തെളിയും. 18ന് പുലർച്ചെ അഞ്ചിന് തന്ത്രിയുടെ കാർമികത്വത്തിൽ മഹാഗണപതി ഹോമത്തോടെ കന്നിമാസ പൂജ ആരംഭിക്കും 22 വരെ പൂജകൾ ഉണ്ടാകും.