കോഴിക്കോട്: ചൂണ്ടയിടുന്നതിനിടെ കനോലി കനാലിൽ വീണ് യുവാവ് മരിച്ചു. കുന്ദമംഗലം പത്താംമൈൽ സ്വദേശി പ്രവീൺദാസാണ് മരിച്ചത്. കോഴിക്കോട് കമ്മിഷണർ ഓഫീസിലെ ഓഫീസ് അസിസ്റ്റൻ്റായിരുന്നു.
ഞായറാഴ്ച രാത്രി 7.30 ന് സരോവരം പാർക്കിനോട് ചേർന്നായിരുന്നു സംഭ വം. വൈകുന്നേരം മീൻ പിടിക്കാനെത്തിയ പ്രവീൺദാസ് ചൂണ്ടയിടുന്നതിനിടെ ഉറങ്ങി അബദ്ധത്തിൽ കനാലിൽ വീഴുകയായിരുന്ന കൂടെയുണ്ടായിരുന്നവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ചെളിയിൽ നിന്നും പുറത്തെത്തിക്കാനായില്ല.
ഇതോടെ അഗ്നനിരക്ഷാസേനയുടെ സഹായം തേടി. രണ്ട് മണിക്കൂറിന് ശേഷം 9.30 ഓടെയാണ് മൃതദേഹം പുറത്തെടുത്തത്.
































