ചികിത്സയിൽ കഴിയുന്ന പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅ ദനിയുടെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. രോഗം മൂർച്ഛിച്ചതിനെ തുട ർന്ന് അദ്ദേഹത്തെ വെൻ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള മഅദനി ക്ക് രാവിലെ രക്തസമ്മർദം കൂടുകയും ഓക്സിജൻ്റെ അളവ് താഴുകയുമായി രുന്നു. ഉടൻതന്നെ ഡോക്ടർമാരുടെ സംഘം വെൻ്റിലേറ്ററിലേക്ക് മാറ്റി. ഡയാ ലിസിസ് തുടരുന്നുണ്ട്.
കരൾ രോഗത്തിന്റെ ചികിത്സാർഥം മഅദനി ഒരു മാസത്തിലേറെയായി ആ ശുപത്രിയിൽ തുടരുകയാണ്. ജാമ്യവ്യവസ്ഥയിൽ സുപ്രീംകോടതി ഇളവ് അ നുവദിച്ചതിനെത്തുടർന്ന് മഅദനി കഴിഞ്ഞ വർഷം ജൂലൈ 70 നാണ് കേരള ത്തിലേക്ക് എത്തിയത്. ഭാര്യ സൂഫിയയും മകൻ സലാഹുദ്ദീൻ അയ്യൂബിയും പിഡിപി നേതാക്കളും ആശുപത്രിയിലുണ്ട്.

































