ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി (സിജെഐ) ജസ്റ്റിസ് സഞ്ജീവ് ഖന്നയെ രാഷ്ട്രപതി ദ്രൗപതി മുർമു വ്യാഴാഴ്ച നിയമിച്ചു. നിലവിൽ സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയായ ജസ്റ്റിസ് ഖന്ന, നിലവിലെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിൻ്റെ പിൻഗാമിയായി 2024 നവംബർ 11 ന് സ്ഥാനമേൽക്കും.
2024 നവംബർ 10 ന് 65 വയസ്സ് തികയുമ്പോൾ സ്ഥാനത്തു നിന്ന് വിരമിക്കാനൊരുങ്ങുന്ന ഡി വൈ ചന്ദ്രചൂഡിൻ്റെ ശുപാർശയെ തുടർന്നാണ് നിയമനം. ജസ്റ്റിസ് ചന്ദ്രചൂഡ് 2022 നവംബർ 8 ന് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു.
ഇന്ത്യൻ ഭരണഘടന നൽകുന്ന അധികാരം വിനിയോഗിച്ച്, ബഹുമാനപ്പെട്ട രാഷ്ട്രപതി, ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച ശേഷം, ഇന്ത്യയുടെ സുപ്രീം കോടതി ജഡ്ജിയായ ശ്രീ ജസ്റ്റിസ് സഞ്ജീവ് ഖന്നയെ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി നിയമിക്കുന്നതിൽ സന്തോഷമുണ്ട്. 2024 നവംബർ 11 മുതൽ പ്രാബല്യത്തിൽ വരും,” കേന്ദ്ര നിയമ-നീതി മന്ത്രി അർജുൻ റാം മേഘ്‌വാൾ പറഞ്ഞു,” കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാൾ പറഞ്ഞു. ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഖന്ന ചുമതലയേൽക്കും, 2025 മെയ് 13 വരെ ഏഴ് മാസത്തെ കാലാവധിയുണ്ട്.






























