കൽപ്പറ്റ: എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ പി.പി.ദിവ്യയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് കെപിസി സി അധ്യക്ഷൻ കെ.സുധാകരൻ. ദിവ്യയ്ക്ക് പോലീസ് സംരക്ഷണം നൽകുന്നുണ്ടങ്കിൽ അത് മുഖ്യമന്ത്രിയുടെ അനുവാദത്തോടെയായിരിക്കും.
അതല്ലെങ്കിൽ അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി.പി. ശശിയായിരിക്കും. ഇവരുടെ ആരുടെയെങ്കിലും നിർദേശം ഇല്ലെങ്കിൽ കണ്ണൂരിലെ പോലീസ് അവർക്ക് പരിരക്ഷ നൽകില്ല. പിടിക്കണമെന്ന് വിചാരിച്ചാൽ പോലീസിന് പിടിക്കാൻ സാധിക്കും. അവർ നാടൊന്നും വിട്ടുപോയിട്ടില്ല.
ഗുഹയിലൊന്നും പോയി ഒളിച്ചിട്ടുമില്ല. ഈ നാട്ടിൽ തന്നെ ദിവ്യയുണ്ട്. പോലീസാണ് അവർക്ക് സംരക്ഷണമൊരുക്കുന്നത്. നാണം കെട്ട മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.

































