വയനാട്ടിലെ ഉരുൾപൊട്ടിൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ലോക്സഭ പ്രതിപക്ഷം നേതാവ് രാഹുൽ ഗാന്ധി. പാർലമെന്റിലെ പ്രസംഗത്തിനിടെയാണ് രാഹുൽ ഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ടത്. വയനാടിന് വേണ്ടി സമഗ്രമായ പുനഃരധിവാസ പാക്കേജും നഷ്ടപരിഹാരവും നൽകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
വയനാട്ടിൽ ഒരു ദുരന്തം ഉണ്ടായിട്ടുണ്ട്. അതിനെക്കുറിച്ച് സംസാരിക്കാനോ പ്രസ്താവന നടത്താനോ ഭരണപക്ഷം അനുവദിക്കുന്നില്ല. വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. അവിടെയുല്ലവർക്ക് വേണ്ടി സമഗ്രമായ പുനഃരധിവാസ പാക്കേജും നഷ്ടപരിഹാരവും നൽകണം. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഞാൻ വയനാട് സന്ദർശിച്ചു. ദുരന്തത്തിൻ്റെ ഫലമായുണ്ടായ വേദനയും കഷ്ടപ്പാടും ഞാൻ കണ്ടതാണ്. 224 പേരാണ് മരിച്ചത്. നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാഹുൽ ഗാന്ധി പറഞ്ഞു.































