മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇഡിയുടെ മൂന്നാമത്തെ സമൻസ്. ജനുവരി 3ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ഇഡി അറിയിച്ചിരിക്കുന്നത്. നവംബർ 2നും ഡിസംബർ 21നും ഇഡി കെജ്‌രിവാളിന് സമൻസ് അയച്ചിരുന്നുവെങ്കിലും കെജ്‌രിവാൾ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.
തനിക്ക് ഒന്നും മറച്ചുവെക്കാനില്ല. എല്ലാ നിയമപരമായ സമന്‍സും സ്വീകരിക്കാന്‍ തയ്യാറാണ്. എന്നാല്‍ ഈ ഇഡി സമന്‍സും മുന്‍ സമന്‍സുകള്‍ പോലെ നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണ്. സമന്‍സ് പിന്‍വലിക്കണം. ഞാന്‍ എന്റെ ജീവിതം സത്യസന്ധമായും സുതാര്യതയോടെയുമാണ് ചെലവഴിച്ചതെന്നും കെജ്രിവാൾ പറഞ്ഞു
10 ദിവസത്തെ വിപാസന ധ്യാന ക്യാമ്പിന് പങ്കെടുക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇഡി നിർദ്ദേശം കെജ്രിവാൾ അവഗണിച്ചത്. ഇതിന് പിന്നാലെ ധ്യാനം ഡിസംബര്‍ 30 വരെ തുടരുമെന്ന് ആംആദ്മി പാര്‍ട്ടി അറിയിച്ചിരുന്നു. ഇതോടെയാണ് മൂന്നാം സമൻസിൽ ജനുവരി മൂന്നിന് ഹാജരാകാൻ നിർദ്ദേശിച്ചത്. നേരത്തെ കെജ്രിവാളിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ച സമയത്തെ എഎപി ചോദ്യം ചെയ്തിരുന്നു. പാര്‍ട്ടിയുടെ അഭിഭാഷകര്‍ നോട്ടീസ് പഠിക്കുകയാണെന്നും നിയമപരമായി ശരിയായ നടപടികള്‍ കൈക്കൊള്ളുമെന്നും നേതൃത്വം അറിയിച്ചു. നിയമ സംഘം നോട്ടീസിന് മറുപടി നല്‍കുമെന്നും എഎപി കൂട്ടിച്ചേര്‍ത്തു.

































