ശയ്യാവലംബികളായ കുട്ടികളുടെ വീടുകളിൽ വിദ്യാലയാനുഭവങ്ങൾ ഒരുക്കാൻ റാന്നി ബി.ആർ.സി നടത്തി വരുന്ന ചങ്ങാതിക്കൂട്ടം പുതിയ മാനങ്ങളിലേക്ക്. കുട്ടികൾക്ക് വിവിധ സഹായങ്ങൾ നേരിട്ടെത്തിക്കാൻ സുമനുസ്സുകളിലേക്ക് വാതായനങ്ങൾ തുറന്നാണ് ക്രിസ്മസ് ചങ്ങാതിമാർ വിവിധ പഞ്ചായത്തുകളിൽ ഭവന സന്ദർശനങ്ങൾ നടത്തുന്നത്. റാന്നി പഞ്ചായത്തുതല ചങ്ങാതിക്കൂട്ടം പഞ്ചയത്ത് പ്രസിഡന്റ് കെ.ആർ. പ്രകാശ് മീനു ജയകുമാറിന്റെ ഭവനത്തിൽ ഉദ്ഘാടനം ചെയ്തു. റാന്നി ബി.പി.സി ഷാജി എ. സലാം, ക്ലസ്റ്റർ കോ-ഓർഡിനേറ്റർമാരായ റോബി റ്റി. പാപ്പൻ, ബിന്ദു ഏബ്രഹാം, സ്പെഷ്യൽ എഡ്യുക്കേറ്റർമാരായ ലീബ ബാബു, രാജശ്രീ, നിമിഷ അലക്സ്, സീമ എസ്.പിള്ള, വിഞ്ചു വി.ആർ, ഹിമമോൾ സേവ്യർ , എം.എസ്. ഹയർ സെക്കന്ററി സ്കൂളിലെ കൂട്ടുകാരുടെ പ്രതിനിധികളായ അനുപമ മനോ, സാന്ദ്ര ബാബു എന്നിവർ സംസാരിച്ചു. ക്രിസ്മസ് കേക്കുകളും നവ വത്സര സമ്മാനങ്ങളും കരോൾ ഗാനങ്ങളുമായപ്പോൾ ചങ്ങാതിക്കൂട്ടം മീനുവിനും കുടുംബത്തിനും അയൽക്കാർക്കും നവ്യാനുഭവമായി.

































