മൂന്നാം മോദി സർക്കാരിൽ കേന്ദ്രമന്ത്രിയായി സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തു. ഇംഗ്ലിഷിൽ ദൈവനാമത്തിൽ സത്യവാചകം ചൊല്ലിയാണ് അദ്ദേഹം സ്ഥാനമേറ്റത്. കേരളത്തിൽ നിന്നുള്ള ബിജെപിയുടെ ആദ്യ ലോക്സഭ അംഗമാണ് സുരേഷ് ഗോപി. 51-മതായാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.