ആലപ്പുഴ: വനിതശിശുവികസന വകുപ്പിനു കീഴിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിധവകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനുളള ധനസഹായ പദ്ധതിയായ സഹായ ഹസ്തം 2024-25 വർഷത്തേയ്ക്ക് അപേക്ഷകൾ ഓൺലൈൻ വെബ്സൈറ്റ് വഴി സ്വീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സംരഭം ഒറ്റയ്ക്കോ ഗ്രൂപ്പായോ നടത്താവുന്നതാണ്. അപേക്ഷകൾ 2024 ഒക്ടോബർ 1 ന് മുൻപായി ഐ.സി.ഡി.എസ് ഓഫീസുകളിൽ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് wcd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
പ്രവാസി പരാതി പരിഹാര കമ്മിറ്റി യോഗം 12ന്
ആലപ്പുഴ :ജില്ലയിലെ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളുടെ സത്വര പരിഹാരത്തിനായി ജില്ലാ കളക്ടർ ചെയർമാനും ജോയിന്റ് ഡയറക്ടര്‍ കണ്‍വീനറുമായി ജില്ല പ്രവാസി പരാതി പരിഹാര കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കമ്മറ്റിയുടെ യോഗം സെപ്റ്റംബര്‍ 12 ന് രാവിലെ 11 എഎം ന് എഡിഎം ന്റെ (കളക്ടറേറ്റ്) ചേമ്പറിൽ വച്ച് ചേരുന്നതാണ്. പ്രവാസികൾക്ക് തങ്ങളുടെ പരാതികൾ സെപ്റ്റംബര്‍ 5ന് വൈകിട്ട് നാല് മണിക്ക് മുമ്പായി തദ്ദേശസ്വയംഭരണവകുപ്പ് ആലപ്പുഴ ജില്ലാ ജോയിന്റ് ഡയറക്ടറുടെ ഓഫീസിൽ രേഖാമൂലം നേരിട്ടോ, jdlsgdalp@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ അയയ്ക്കാവുന്നതാണ്
































