കുണ്ടറ: നഴ്‌സിങ് വിദ്യാർഥിനിയെ റോഡിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.
പേരയം ഫാത്തിമ ജങ്ഷന്‍ കുരിശ്ശടിക്ക് സമീപം സാന്തോവിലാസത്തില്‍ മേരിദാസന്റെയും പരേതയായ മേരിക്കുട്ടിയുടെയും മകള്‍ സൂര്യ (23-സാന്ത) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നോടെ പേരയം ചിറഭാഗത്ത് ജെംസ് കോളിനിയിലേക്ക് പോകുന്ന വഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്ത് നിന്ന് ലഭിച്ച മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. ദേഹത്ത് സ്വയം ടിന്നര്‍ ഒഴിച്ച് തീകൊളുത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സമീപത്തുനിന്ന് ടിന്നര്‍ കരുതിയിരുന്ന കുപ്പിയും ബാഗും പൊലീസ് കണ്ടെടുത്തു. സമീപത്തെ സി.സി.ടി.വിദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് മറ്റ് ദുരൂഹതകളൊന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്. വിശദ അന്വേഷണം ആരംഭിച്ചു.
കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിങ് വിദ്യാർഥിനിയാണ്. സൂര്യക്ക് രണ്ട് വയസ്സുള്ളപ്പോഴാണ് അമ്മ മരിച്ചത്. തുടർന്ന് സൂര്യയെ മാതൃസഹോദരിയാണ് വളര്‍ത്തിയത്. കുണ്ടറ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
































