ഇടുക്കി: ഇരട്ടയാർ ഡാമിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഉപ്പുതറ വളകോട് സ്വദേശി രതീഷിൻ്റെ മകൻ അസ്വരേഷിൻ്റെ (12) മൃതദേഹമാണ് വെള്ളിയാഴ്‌ച വൈകുന്നേരത്തോടെ കണ്ടെത്തിയത്
അസ്വരേഷിനൊപ്പം ഒഴുക്കിൽപ്പെട്ട കായംകുളം സ്വദേശി മുതുകുളം നടുവിലേത്ത് പൊന്നപ്പൻ്റെ മകൻ അതുൽ ഹരീഷിൻ്റെ (13) മൃതദേഹം നേരത്തെ കണ്ടെടുത്തിരുന്നു.
ഇരട്ടയാർ ചേലക്കൽ കവലയിൽ ബന്ധുവീട്ടിലെത്തിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഡ്രോൺ ഉപയോഗിച്ച് നടത്തിയ തെരച്ചിലിലാണ് ടണൽ മുഖത്തു നിന്ന് മൃതദേഹം കണ്ടെത്തിയത്.































