മക്ക: മയക്കുമരുന്ന് കടത്ത് പ്രതികളായ സൗദി യുവാവിനും പാക്കിസ്ഥാനിക്കും മക്ക പ്രവിശ്യയിൽ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ശരീരത്തിനകത്ത് ഒളിപ്പിച്ച് ഹെറോയിൻ കടത്തുന്നതിനിടെ അറസ്റ്റിലായ പാക്കിസ്ഥാനി ശഫീല്ലെ ഷാ സമാൻ ലഹരി ഗുളിക ശേഖരം കടത്തുന്നതിനിടെ അറസ്റ്റിലായ സൗദി യുവാവ് അമ്മാർ ബിൻ അഹ്മദ് ബിൻ മുഹമ്മദ് അൽഖാലിദി എന്നിവർക്കാണ് ശിക്ഷ നടപ്പാക്കിയത്.

































