ദോഹ: ഖത്തർ സെൻട്രൽ ബാങ്കിന്റെ നേത്യത്വത്തിൽ പരീക്ഷണാർഥം നടപ്പിലാക്കിയ *ബൈ നൗ പേ ലേറ്റർ (ബിഎൻപിഎൽ) സേവനത്തിന് പൊതുജനങ്ങളിൽ നിന്ന് ലഭിച്ചത് മികച്ച പ്രതികരണം. ഈ പലിശ രഹിത സംരംഭം വാഗ്ദാനം ചെയ്യുന്ന വൻ നേട്ടങ്ങളിൽ ജനങ്ങൾ സംതൃപ്തരാണെന്നതിന്റെ സൂചനയാണെന്ന് ഈ പ്രതികരണമെന്ന് മേഖലയിലെ വിദഗ്ദർ പറഞ്ഞു. പറഞ്ഞിട്ടുണ്ട്. കൈവശം പണമില്ലാത്ത സമയത്തും സാധനങ്ങളും സേവനങ്ങളും എളുപ്പത്തിൽ സ്വന്തമാക്കാൻ ഉപയോക്താവിനെ സഹായിക്കുന്ന ഒരു ബാങ്കിംഗ് സൊല്യൂഷനാണ് ബൈ നൗ പേ ലേറ്റർ, പലിശയോ ഫീസോ ഇല്ലാതെ ഇതുപയോഗിച്ച് പർച്ചേസ് നടത്താനാവും. അടുത്ത മൂന്ന് മാസത്തിനകം ഗഡുക്കളായി പണം തിരികെ അടച്ചാൽ മതിയാവും എന്നതാണ് ഇതിന്റെ പ്രത്യേകത). ലോകമെമ്പാടുമുള്ള വ്യാപാരികളെയും പെഭോക്താക്കളെയും ആകർഷിക്കുന്ന, ലോകത്തിലെ മുൻനിര പേയ്മെന്റ് സംവിധാനങ്ങളിലൊന്നായി ഈ ശരീഅത്ത് അനുസരിച്ചുള്ള സാമ്പത്തിക മാതൃക മാറിയതായി അധികൃതർ അറിയിച്ചു.
കഴിഞ്ഞ ഏപ്രിലിലാണ് പരീക്ഷണാർഥം ഖത്തർ സെൻട്രൽ ബാങ്ക് പദ്ധതിക്ക് രൂപം നൽകിയത്. തുടക്കത്തിൽ അഞ്ച് കമ്പനികൾക്കാണ് ഈ സേവനം നൽകാനുള്ള അനുമതി സെൻട്രൽ ബാങ്ക് നൽകിയത്. സ്പെന്റ് വൈസർ, ഖൈവർ ഫിൻടെക് എൽഎൽസി, എച്ച്.എസ്.എബി ഫോർ പെയ്മെന്റ് സൊല്യൂഷൻസ്, മിഹുറു എൽഎൽസി, പേലെയ്റ്റർ വെബ്സൈറ്റ് സർവീസസ് എന്നിവയ്ക്കായിരുന്നു അനുമതി. ഈ സംരംഭത്തിന്റെ പരീക്ഷണ ഘട്ടം ജൂലൈ 17 നാണ് ആരംഭിച്ചത്. അടുത്ത മൂന്ന് മാസം നീണ്ടു. നിൽക്കുന്നതാണ് ഈ ഘട്ടം. പദ്ധതിയുടെ പരീക്ഷണ ഘട്ടം ആരംഭിച്ചതുമുതൽ മികച്ച പ്രതികരണമാണ് ഉപഭോക്താക്കളിൽ നിന്ന് ലഭിക്കുന്നതെന്ന് സ്പെന്റ് വൈസറിന്റെ സഹസ്ഥാപകനും സിഇഒയുമായ സഫറുദ്ദീൻ ഫാറൂഖ് പറഞ്ഞു.
































