തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊല കേസിലെ കുറ്റപത്രം വായിക്കുന്നത് കോടതി മാറ്റിവച്ചു. അന്വേഷണ സംഘം ശേഖരിച്ച തെളിവുകൾ അടങ്ങിയ സിഡിയുടെ പകർപ്പ് ലഭിച്ചില്ലെന്ന് പ്രതിഭാഗം കോടതിയിൽ അറിയിച്ചിരുന്നു.
ഇത് പരിഗണിച്ചാണ് കോടതിയുടെ നടപടി. തിരുവനന്തപുരം അഡീ. സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
കേഡലിന് വിചാരണ നേരിടാനുള്ള മാനസിക പ്രാപ്തി ഉണ്ടെന്ന ഡോക്ടർമാരുടെ റിപ്പോർട്ടിനെ തുടർന്നാണ് കുറ്റപത്രം വായിക്കാൻ കോടതി നിശ്ചയിച്ചത്. 2017 ഏപ്രിൽ എട്ടിനാണ് കൊലപാതകം നടന്നത്. മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയുമാണ് കേഡൽ വീട്ടിൽവച്ച് കൊലപ്പെട്ടുത്തിയത്.
































