ഓൺലൈനിൽ നിന്നും വാങ്ങിയ സ്മാർട്ട് വാച്ചിന്‍റെ നിറം മാറിയ സംഭവത്തിൽ ഓൺലൈൻ വ്യാപാരി 30,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ഉപഭോക്ത്യ തർക്ക പരിഹാര ഫോറം തൃപ്പൂണിത്തുറ സ്വദേശി ദേവേഷ് ഹരിദാസ് , ബംഗളൂവിലെ സംഗീത മൊബൈൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപന്തതിനെതിരേയാണ് പരാതി നൽകിയത്.
കറുത്ത സ്മാർട്ട് വാച്ച് ഓർഡർ ചെയ്ത് പണമടച്ച പരാതിക്കാരന് ലഭിച്ചത് പിങ്ക് കളർ വാച്ചാണ്. ബോക്സ് തുറക്കുന്ന വീഡിയോ അടക്കം കാട്ടി എതിർകക്ഷിക്ക് പരാതി നൽകിയെങ്കിലും പരിഹാരം ലഭിക്കാതെ വന്നതോടെയാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.































