കശ്മീരിലെ കത്വ ജില്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സിആർപിഎഫ് ജവാന് വീരമൃത്യു. നുഴഞ്ഞു കയറിയ ഭീകരരിലൊരാളെ വധിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം.
കത്വയിലെ ഒരു വീട്ടിലേക്ക് സമീപപ്രദേശത്തുള്ളവരാണെന്ന വ്യാജേന 2 ഭീകരർ എത്തുകയായിരുന്നു. തുടർന്ന് സുരക്ഷാ സേനയും ഭീകരരും ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടെയാണ് കബീർ ദാസ് എന്ന ജവാൻ കൊല്ലപ്പെട്ടത്. പരുക്കേറ്റ കബീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. ഭീകരരിൽ ഒരാളെ വധിച്ച സുരക്ഷാ സേന രണ്ടാമത്തെ ഭീകരനായുള്ള തെരച്ചിലിലാണ്.
































