ജയ്‌പൂർ: രാജസ്ഥാനിലെ ജുൻജുനു ജില്ലയിൽ മിനി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിക്കുകയും ഇരുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
താലി ഗ്രാമത്തിന് സമീപം നിയന്ത്രണം വിട്ടകാർ, മോട്ടോർ സൈക്കിളിൽ ഇടിച്ച ശേഷം മിനി ബസിൽ ഇടിച്ചാണ് അപകടമുണ്ടായതെന്ന് സിംഘാന എസ്എച്ച്‌ഒ കൈലാഷ് ചന്ദ് യാദവ് പറഞ്ഞു
കാർ യാത്രക്കാരായ കരൺവീർ (77) റിങ്കു (25), രാഹുൽ (19), മോട്ടോർ സൈക്കിൾ യാത്രക്കാരൻ സുരേഷ് (40), മിനി ബസ് ഡ്രൈവർ ഹനുമാൻ (45) എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ജുൻജുനുവിലെ സിംഘാനയിലേക്ക് പോകുകയായിരുന്ന കാർ.
അപകടത്തിൽ പരിക്കേറ്റ ചിലർ സിംഘാനയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നും ചിലരെ ജുൻജുനുവിലേക്ക് മാറ്റുമെന്നും പോലീസ് പറഞ്ഞു.

































