ന്യൂഡൽഹി: രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി വോട്ടർമാർക്ക് കത്തെഴുതി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രാജ്യത്ത് മാറ്റം കൊണ്ടുവരുമെന്നാണ് കത്തിൽ രാഹുൽ അവകാശ പ്പെടുന്നത്.
ഇത് ഒരു സാധാരണ തെരഞ്ഞെടുപ്പല്ല. രാജ്യത്തെ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള പോരാട്ടമാണ്, നമ്മൾ ഒന്നിച്ച് പോരാടി മാറ്റം കൊണ്ടുവരുമെന്നും രാഹുൽ കത്തിൽ കുറിച്ചിരിക്കുന്നു.
അതേസമയം സംവരണത്തിൻ്റെ പരിധി 50 ശതമാനത്തിൽ നിന്ന് ഉയർത്തുമെ ന്നും രാഹുൽ ഗാന്ധി നേരത്തെ മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു.

































