മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെ സംസ്ഥാനത്ത് ഉച്ചഭാഷിണികൾ ഉച്ചഭാഷിണികൾക്ക് നിരോധനം ഏർപ്പെടുത്തി മോഹൻ യാദവ് (Mohan Yadav). മതപരമായുള്ള ഉച്ചഭാഷിണികൾക്കും പൊതു സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന ഉച്ചഭാഷിണികൾക്കും ഉൾപ്പെടെയാണ് നിരോധനം. 2005 ജൂലൈയിലെ സുപ്രീം കോടതിവിധി ഉദ്ധരിച്ചാണ് രാത്രി 10 മുതൽ രാവിലെ 6 വരെ ഉച്ചഭാഷിണികളും സംഗീത സംവിധാനങ്ങളും പൊതു സ്ഥലങ്ങളിൽ (പൊതു അടിയന്തര സാഹചര്യങ്ങൾ ഒഴികെ) ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയത്. ശബ്ദമലിനീകരണം ജനങ്ങളുടെ ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി മോഹൻ യാദവിന്റെ ഉത്തരവ്
































