ന്യൂഡൽഹി: ജുലൈ ഒന്നിന് രാജ്യത്ത് പുതിയ ക്രിമിനൽ നിമയങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേരിവാൾ, ഭാരതീയ ന്യായ് സൻഹിത,ഭാരതീയ സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നീ നിമയങ്ങളാണ് പ്രാബല്യത്തിൽ വരുക.
ഐപിസി,സിആർപിസി ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവമാറിയാണ് പുതിയ നിമയങ്ങൾ വരുന്നതെന്ന് മന്ത്രി പറഞ്ഞു. നിയമ കമ്മീഷന്റെ റിപ്പോർട്ടുകളുടെയും വിശദമായ പഠനത്തിന്റെയും ഒക്കെ അടിസ്ഥാനത്തിലാണ് നി മയങ്ങൾ മാറ്റുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ നിയമങ്ങളെക്കുറിച്ച് ബ്യൂറോ ഓഫ് പോലീസ് റിസർച്ച് & ഡെവലപ്മെന്റ് എല്ലാം സംസ്ഥാനങ്ങളിലും പരീശീലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. നിയമസർവകലാശാലകളും ജൂഡിഷ്യൽ അക്കാദമികളും പരീശീലനം നൽകുമെന്നും നിയമമന്ത്രി അറിയിച്ചു.

































