ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചർച്ച നടത്തി ജമ്മുകാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ജമ്മുകാഷ്‌മീരിൻ്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കു ന്നതുൾപ്പെടെയുള്ള വിഷയങ്ങൾ ഒമർ അബ്ദുള്ള, അമിത് ഷായുമായി ചർച്ച ചെയ്തു.
ഇരുവരുടെയും ചർച്ച 30 മിനിട്ടോളം നീണ്ടുവെന്നാണ് റിപ്പോർട്ട്. ജമ്മുകാഷ്‌മീരിലെ ഗന്ദർണാൽ ജില്ലയിലെ ഗംഗൻഗീർ പ്രദേശത്ത് നടന്ന ഭീകരാക്രമണത്തിന് പിന്നാലെയാണ് ഒമർ അബ്ദുള്ളയുടെ സന്ദർശനം. ആക്രമണത്തിൽ ഒരു ഡോക്ടർ ഉൾപ്പെടെ ഏ 4 പേരെ ഭീകരർ കൊലപ്പെടുത്തിയിരുന്നു.
2019-ൽ ജമ്മുകാഷ്‌മീർ കേന്ദ്ര ഭരണ പ്രദേശമായി പുനഃസംഘടിപ്പിച്ചതു മുതൽ പോലീസ് സേന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ അധികാരപരിധിയിലാണ്

































