ന്യൂഡൽഹി: മുകുന്ദ്പൂർ മേഖലയിൽ കാമുകനെ കല്ലും ചുറ്റികയും കത്തിയും ഉപയോഗിച്ച് കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. നാല് കുട്ടികളുടെ അമ്മയായ യുവതി പോലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തുകയായിരുന്നു.
28 കാരിയായ ഇവർ, തൻ്റെ കാമുകൻ കടുത്ത മദ്യപാനിയാണെന്നും മദ്യ ലഹരിയിൽ തന്നെയും മക്കളെയും നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നെന്നും അതിനാലാണ് കൊലപ്പെടുത്തിയതെന്നും പോലീസിന് മൊഴി നൽകി.
കൊലപാതകക്കുറ്റം ചുമത്തിയാണ് യുവതിയെ അറസ്റ്റ് ചെയ്‌തതെന്നും കൊല്ലപ്പെട്ടയാളുടെ പേര് മുഹമ്മദ് തവാരക് എന്നാണെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

































