ഭരണഘടനാ പരമായി എന്തെങ്കിലും സംശയമുണ്ടങ്കിൽ ആർക്ക് വേണമെങ്കിലും സുപ്രീം കോടതിയെ സമീപിക്കാമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻബില്ലുകൾ ഒപ്പിടാതെ പിടിച്ചുവച്ചിരിക്കുന്നതെന്ന് കാട്ടി സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തെക്കുറിച്ചായിരുന്നു ഗർണറുടെ പ്രതികരണംസുപ്രീം കോടതി ചോദിക്കുമ്പോൾ തന്‍റെ ഉത്തരവാദിത്തത്തെക്കുറിച്ച് മറുപടി നൽകുമെന്നും സർക്കാർ ആരോപണങ്ങൾക്ക് മാദ്ധ്യമങ്ങളിൽ മറുപടി പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
സർവ്വകലാശാല ബില്ല് പാസാക്കുന്നതിന് മുൻപ് ഗവർണറുടെ അനുമതി വാങ്ങണമായിരുന്നുഇതിൽ പാലിക്കേണ്ട ഉത്തരവാദിത്തങ്ങൾ സർക്കാർ ചെയ്തിട്ടില്ലമുഖ്യമന്ത്രിയാണ് ബില്ലിനെ കുറിച്ച് വിശദീകരിക്കാൻ വരേണ്ടത്അതുണ്ടായില്ലഎല്ലാ ഭരണാഘടനാ സീമകളും സർക്കാർ ലംഘിക്കുകയാണ്എന്താണ് കലാ മണ്ഡലത്തിൽ സംഭവിച്ചത്പുതിയ ചാൻസലർ പണം ചോദിച്ചു.സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുമ്പോഴാണിത്സംസ്ഥാനത്ത് ധൂർത്താണ് നടക്കുന്നത്
ജനങ്ങളുടെ പണം ഉപയോഗിച്ച് സിമ്മിംഗ് പൂൾ പണിയുന്നു പെൻഷൻ നൽകുന്നില്ലസാമ്പത്തികമായി തകർന്നു നിൽക്കുന്നവെന്ന് സർക്കാർ തന്നെ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നുമുഖ്യമന്ത്രി നേരിട്ടെത്തി വിശദീകരിക്കാതെ ബില്ലിൽ തന്‍റെ നിലപാടിൽ മാറ്റമില്ല’ ഗവർണർ പറഞ്ഞു

































