കൊച്ചി: വീടിന് മുകളിൽ ശുചീകരണ പ്രവർത്തനം നടത്തുകയായിരുന്ന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി അതിഥി തൊഴിലാളിയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സേലം വ്യാഴപ്പാടി സ്വദേശി പവിത്രം സേട്ട് (52) ആണ് മരിച്ചത്.
എറണാകുളം തോട്ടക്കാട്ടുകര പറവൂർ കവലയിലെ വീട്ടിൽ രാവിലെ മുതൽ ശുചീകരണ ജോലിയിലേർപ്പെട്ടിരിക്കുകയായിരുന്നു ഇയാൾ. തുടർന്ന് വൈകുന്നേരത്തോടെ ഇയാളെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

































