ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി എന്തുകൊണ്ട് തോറ്റു എന്നത് പരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എന്തൊക്കെയാണ് തോൽവിക്ക് അടിസ്ഥാനമായ കാരണമെന്ന് കണ്ടെത്തണം. കണ്ടെത്തിയാൽ പോരാ തിരുത്തണമെന്നും ഗോവിന്ദൻ പറഞ്ഞു.
പെൻഷൻ കൊടുത്തു തീർക്കാൻ ആയിട്ടില്ല. കേന്ദ്രം പണം നൽകിയില്ല. ഒടുവിൽ കോടതി കയറിയിട്ടാണ് പണം നൽകിയത്. ദുർബല ജനവിഭാഗങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ കൊടുക്കാൻ സാധിച്ചില്ല.
സംഘടനാപരമായ പ്രശ്‌നങ്ങളുമുണ്ട്. അതെല്ലാം ലോക്‌സഭാ തെരഞ്ഞെടു പ്പിൽ വോട്ടിനെ സ്വാധീനിച്ചിട്ടുണ്ട്. ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള ശ്രമങ്ങ ളാണ് ബിജെപി നടത്തുന്നത്. അതാണ് മതാടിസ്ഥാനത്തിലുള്ള പൗരത്വ നിയമം
ഏക സിവിൽകോഡും അതുതന്നെയാണ്. സമീപ ദിവസങ്ങളിൽ മോദി നടത്തിയ പ്രസംഗങ്ങളെല്ലാം പച്ച വർഗീയത നിറഞ്ഞതാണെന്നും ഗോവിന്ദൻ വിമർശിച്ചു.
































