സംസ്ഥാനത്തു ഭൂമി തരംമാറ്റത്തിനുള്ള അപേക്ഷകൾ തീർപ്പാക്കുന്നതിനായി ആർഡിഒ ഓഫിസുകൾ കേന്ദ്രീകരിച്ച് അദാലത്തുകൾ നടത്തുമെന്നു റവന്യൂ മന്ത്രി കെ. രാജൻ. 15നു മാനന്തവാടിയിൽ ആരംഭിച്ച് ഫെബ്രുവരി 17ന് ഫോർട്ട്കൊച്ചിയിൽ അവസാനിക്കത്തക്ക വിധമാണ് സംസ്ഥാനത്തെ 27 ആർഡിഒ ഓഫിസുകളിലുമായി അദാലത്ത് സംഘടിപ്പിക്കുകയെന്ന് അദ്ദേഹം പറഞ്ഞു
മുഴുവൻ അദാലത്തുകളിലും മന്ത്രി നേരിട്ട് പങ്കെടുക്കും. ആദ്യഘട്ടമായി സൗജന്യ തരം മാറ്റത്തിന് അർഹതയുളള അപേക്ഷകളാണ് അദാലത്തിലൂടെ തീർപ്പാക്കുക. 25 സെന്‍റ് വരെ വിസ്തൃതിയുളള ഭൂമിക്കാണ് സൗജന്യത്തിന് അർഹതയുളളത്. ഓരോ ആർഡിഒ ഓഫിസുകളിലും 2023 ഡിസംബർ വരെ കുടിശിക ആയ ഇത്തരത്തിലുളള എല്ലാ അപേക്ഷകളും അദാലത്തിലേക്ക് പരിഗണിക്കും.































