തെരഞ്ഞെടുപ്പ് പ്രചാരണത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി വിവേകാനന്ദ പാറയിൽ ധ്യാനമിരിക്കാൻ ഇന്ന് കന്യാകുമാരിയിൽ എത്തും. വൈകുന്നേരം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന മോദി ഹെലികോപ്‌ടറിൽ 4.15ഓടെ കന്യാകുമാരിയിലെത്തും.
ഇന്ന് മുതൽ ജൂൺ ഒന്നിന് വൈകുന്നേരം വരെയാണ് മോദി വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കുക. തെരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചാരണം പൂർത്തിയാകുന്നത് മുതൽ വോട്ടെടുപ്പ് കഴിയുന്നത് വരെ വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കാനാണ് മോദിയുടെ തീരുമാനം.
പ്രധാനമന്ത്രിയുടെ വരവിനെ തുടർന്ന് കന്യാകുമാരി ജില്ലയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വിവേകാനന്ദ പാറയിലേക്കുള്ള സന്ദർശകരുടെ യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. കന്യാകുമാരി ഗസ്റ്റ് ഹൗസിൽ ഉൾപ്പെടെ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

































