കൊല്ലം: പട്ടാഴിയിൽ നിന്ന് കാണാതായ കുട്ടികളെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആദിത്യൻ, അമൽ എന്നീ കുട്ടികളുടെ മൃതദേഹമാണ് കല്ലടയാറ്റിലെ പാറക്കടവിന് സമീപത്ത് നിന്ന് കണ്ടെത്തിയത്.
ഇന്നലെ ഉച്ചമുതലായിരുന്നു പട്ടാഴി വടക്കേക്കരയിൽ നിന്ന് കുട്ടികളെ കാണാതായത്. വെണ്ടാർ ശ്രീവിദ്യാധിരാജ സ്കൂളിലെ വിദ്യാർഥികളാണ് ഇന്നലെ വൈകിട്ട് ഇരുവരും സ്കൂളിൽനിന്ന് വീട്ടിലെത്തിയിരുന്നില്ല.
സുഹൃത്തുക്കളുടെ വീടുകൾ കേന്ദ്രീകരിച്ച് അന്വേഷിച്ചെങ്കിലും ഇരുവരേയും കണ്ടെത്താനായിരുന്നില്ല. ഇന്ന് പുലർച്ചെയോടെയാണ് വിദ്യാർഥികളുടെ മൃതദേഹങ്ങൾ കല്ലടയാറ്റിൽ കണ്ടെത്തിയത്
വൈകിട്ട് കുളിക്കാനിറങ്ങിയ ശേഷം അപകടത്തിൽപെട്ടതാവാം എന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

































