കേരളത്തിൽ നിന്ന് അഞ്ചിൽ കൂടുതൽ എംപിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി കൈപൊക്കാൻ ലോക്സഭയിലുണ്ടാകുമെന്ന് ബിജെപി നേതാവ് പി.സി. ജോർജ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിച്ച കേരള പദയാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനവേദിയിൽ പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജിൻ്റെ കേരള ജനപക്ഷം പാർട്ടി ബിജെപിയിൽ ലയിച്ചു.
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് അഞ്ചിൽ കൂടുതൽ എംപിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുവേണ്ടി ലോക്സഭയിൽ കൈപൊക്കാനുണ്ടാകും. അതിൽ സംശയമില്ല. കേരളത്തിൽ ചുരുങ്ങിയത് അഞ്ചു മണ്ഡലങ്ങളെങ്കിലും നേടുമെന്നാണ് ഞാൻ പറയുന്നത്. അവയുടെ പേരുകൾ പറയില്ല, പറഞ്ഞാൽ മറ്റിടങ്ങളിലെ പ്രവർത്തനം വെറുതെയാകില്ലേ? നമ്മുടെ സുരേഷ് ഗോപി വിജയം ഉറപ്പിച്ച സ്‌ഥാനാർഥിയാണ്. നിങ്ങള് സംശയിക്കേണ്ട അദ്ദേഹം നല്ലതുപോലെ ഓടി ജോലി ചെയ്യുകയാണ്. നമുക്ക് ആ തൃശൂർ പിടിക്കണം കേരളത്തിൽ നിന്ന് അഞ്ചിൽ കൂടുതൽ എംപിമാരെ ലഭിക്കും നിങ്ങൾ ധൈര്യമായി മുന്നോട്ടു പോക്കോളു”- പി.സി. ജോർജ് പറഞ്ഞു.

































