ഐഎഎസ് ഉദ്യോഗസ്ഥയായ കെ വാസുകിയെ കേരള സർക്കാർ സംസ്ഥാന വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചുവെന്ന മാധ്യമ വാർത്തയെ ചൊല്ലി വിവാദം. കേന്ദ്ര സർക്കാർ കൈകാര്യം ചെയ്യുന്ന വകുപ്പിൽ സംസ്ഥാന സർക്കാറിൻ്റെ ഇടപെടൽ ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പിരംഗത്തെത്തി. വിദേശ കാര്യങ്ങൾ പൂർണ്ണമായും കേന്ദ്ര സർക്കാർ വഴിയാണ് നടക്കുന്നതെന്ന് മുൻ വിദേശകാര്യ മന്ത്രി കൂടിയായ കോൺഗ്രസ് എംപി ശശി തരൂരും പ്രതികരിച്ചു. അതേസമയം വാർത്ത തെറ്റാണെന്നും സർക്കാർ വിരുദ്ധ പ്രചാരണമാണെന്നും ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി വി വേണു രംഗത്തെത്തി.
വിദേശ ബന്ധങ്ങൾ നിയന്ത്രിക്കുന്നത് കേന്ദ്ര ഗവൺമെൻ്റാണ് എന്നതാണ് വസ്തുത, ഒരു സംസ്ഥാന സർക്കാരിനും സ്വതന്ത്രമായ വിദേശ ബന്ധമില്ല, എന്നാൽ സംസ്ഥാന സർക്കാരുകൾ തങ്ങളുടെ താമസക്കാർ ഉൾപ്പെടുന്ന കാര്യങ്ങളിൽ വിദേശത്തുള്ള എംബസികളുമായി ചേർന്നുമാത്രമേ പ്രവർത്തിക്കാനാകൂ. എന്നാൽ അവർക്ക് സ്വന്തമായി ഒരു വിദേശ ബന്ധവുമില്ലെന്ന് വളരെ വ്യക്തമായി മനസ്സിലാക്കാം.” പക്ഷേ അത് അടിസ്ഥാനപരമായി ഇന്ത്യൻ ഗവൺമെൻ്റിൻ്റെ സ്ഥാപനങ്ങളിലൂടെയായിരിക്കുമെന്ന് കോൺഗ്രസ് എംപി ശശി തരൂർ പിടിഐയോട് പറഞ്ഞു.
പിണറായി സർക്കാർ ഫെഡറൽതത്ത്വങ്ങളുടെ നഗ്നമായ ലംഘനമാണ് നടത്തിയിരിക്കുന്നത്. ഇങ്ങനെപോയാൽ സ്വന്തമായി കോൺസുലേറ്റും വിദേശകാര്യമന്ത്രിയുമെല്ലാം വേണമെന്ന് പിണറായി വിജയന് തോന്നും. രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും തകർക്കുന്ന വിദേശകാര്യ സെക്രട്ടറി നിയമനം ഉടൻ റദ്ദാക്കാൻ മുഖ്യമന്ത്രി തയ്യാറാവണം.” സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ ഇത്തരം നിയമനങ്ങൾ നടത്തി തകർച്ചയ്ക്ക് ആക്കംകൂട്ടുന്ന നടപടിയാണ് സർക്കാർ കൈക്കൊള്ളുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

അതേസമയം വാർത്ത നിഷേധിച്ച് ചീഫ് സെക്രട്ടറി തന്നെ രംഗത്തെത്തി. ഇതൊരു പുതിയ പോസ്റ്റല്ലെന്നും നേരത്തെയും ഈ ചുമതലയുള്ള ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരള സർക്കാരിന് വിദേശ സ്ഥാപനങ്ങളുമായി പദ്ധതികളുണ്ട്, ആ പദ്ധതികൾ ഏകോപിപ്പിക്കുന്നതിനാണ് ഇത്. ഇതിന് ഒരു വിദേശ സർക്കാരുമായും ബന്ധമില്ല. പ്രവാസി മലയാളികളുടെ വിഷയങ്ങൾ ഏകോപിപ്പിക്കുന്ന സംസ്ഥാനത്തെ നോർക്കയുടെ സെക്രട്ടറിയാണ് ഡോ.വാസുകി ഐഎഎസ്. അതിനാലാണ് ഇപ്പോൾ അധിക ചുമതല നൽകിയതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.