കോൺഗ്രസ് നേതാക്കളുടെ മക്കൾ ബി.ജെ.പിക്കൊപ്പം ചേരുന്നത് തെറ്റെന്ന് മുതിർന്ന നേതാവ് എ.കെ. ആൻ്റണി. പത്തനംതിട്ടയിൽ ബി.ജെ.പി സ്ഥാനാർത്ഥി ആയി മത്സരിക്കുന്ന മകൻ അനിൽ ആന്റണി തോൽക്കണമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ആന്റണി പറഞ്ഞു.
മകൻ ബി.ജെ.പി സ്ഥാനാർത്ഥി ആയതിനെക്കുറിച്ചും മകനെതിരെ പ്രചരണത്തിന് ഇറങ്ങുമോയെന്നുമെല്ലാം മാധ്യമപ്രവർത്തകർ ചോദിച്ചു. കോൺഗ്രസ് നേതാക്കളുടെ മക്കൾ ബി.ജെ.പിക്കൊപ്പം ചേരുന്നത് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.
പത്തനംതിട്ടയിൽ ബി.ജെ.പി സ്ഥാനാർത്ഥിയായ മകൻ തോൽക്കണമെന്നും യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി ജയിക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘മക്കളെക്കുറിച്ച് എന്നെക്കൊണ്ട് അധിക പറയിപ്പിക്കേണ്ട. ആ ഭാഷ ഞാൻ ശീലിച്ചിട്ടില്ല. മറ്റു മക്കളെക്കുറിച്ച് പറയാൻ ആഗ്രഹിക്കുന്നില്ല. അവിടെ തോൽക്കണം… അവിടെ കോൺഗ്രസ് ജയിക്കണം. ആൻ്റോ ആൻ്റണി ജയിക്കണം’ -മകൻ അനിൽ ആൻ്റണിയുടെ പേരെടുത്ത് പറയാതെ എ.കെ. ആന്റണി പറഞ്ഞു.






























