കോഴിക്കോട് കൊമ്മേരിയിൽ അഞ്ച് പേർക്ക് കൂടി മഞ്ഞപ്പിത്തം സ്ഥി രീകരിച്ചു. ഒരാഴ്ചക്കിടെ 47 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.
പ്രതിരോധ പ്രവർത്തനങ്ങൾ തുടരുന്നതായി കോർപ്പറേഷൻ അറിയിച്ചു. കൊമ്മേരിയിൽ കഴിഞ്ഞ ദിവസം നടത്തിയ മെഡിക്കൽ ക്യാമ്പിൽ 122 പേർ പങ്കെടുത്തു.
പൊതുകിണറിലെ വെള്ളത്തിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ രോഗത്തിൻ്റെ ഉറവിടം കണ്ടെത്തിട്ടില്ല.






























